സൈന, സായ് പ്രണീത് പുറത്ത്; സിന്ധു സെമിയില്‍

Saturday 4 August 2018 1:48 am IST

നാന്‍ജിങ്(ചൈന): ഇന്ത്യയുടെ പി.വി. സിന്ധു ലോക ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. അതേമസയം സൈന നെഹ്‌വാളും സായ് പ്രണീതും  നിന്ന് പുറത്തായി.

മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നസോമി ഒകുഹാരയെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 21-17, 21-19. ശക്തമായ പോരാട്ടത്തിലാണ് സിന്ധു ഒകുഹാരയെ മറികടന്നത്. മറ്റൊരു ജപ്പാന്‍ താരമായ അകനെ യാമാഗുച്ചിയാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.

സ്പാനിഷ് താരമായ കരോളിന മാരിന്‍  ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുളള ഗെയിമുകള്‍ക്ക് സൈനയെ പരാജയപ്പെടുത്തി.അരമണിക്കൂര്‍ മാത്രം നീണ്ട് പോരാട്ടത്തില്‍ 6-21, 11-21 എന്ന സ്‌കോറിനാണ് സൈന തോറ്റത്.

സായ് പ്രണീതിനെ ക്വാര്‍ട്ടറില്‍ കെന്റോ മോമോറ്റയോട് നേരിട്ടുളള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. സ്‌കോര്‍ 21-12, 21-12.

തകര്‍ത്തുകളിച്ച കെന്റോ 38 മിനിറ്റില്‍ വിജയം സ്വന്തമാക്കി. മാരിന്‍ തുടക്കം മുതലേ ആധിപത്യം ഉറപ്പിച്ചു. ആദ്യ ഗെയിമില്‍ 11- 2 ന് മുന്നിലെത്തിയ മാരിന്‍ അനായാസം ആദ്യ ഗെയിം പിടിച്ചെടുത്തു. ആറു പോയിന്റുകള്‍ മാത്രമാണ് സൈനയ്ക്ക് വിട്ടുകൊടുത്തത്.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ സൈനയും മാരിനും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ മത്സരം പുരോഗമിച്ചതോടെ സൈനയുടെ പിടിയയഞ്ഞു.21-11 ന് മാരിന്‍ ഗെയിമും വിജയവും സ്വന്തമാക്കി. ഈ വിജയത്തോടെ മാരിന്‍ സൈനക്കൊപ്പം എത്തി. ഇരുവരും ഇതുവരെ പത്ത് മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ അഞ്ചു മത്സരങ്ങളില്‍ വീതം ഇരുവരും വിജയം നേടി.

മിക്‌സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സത്‌വിക്‌സൈരാജ് രങ്കി റെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം തോറ്റു. ഒന്നാം സീഡായ ചൈനയുടെ സിവി- ഹുയാങ് ടീമാണ് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-17, 21-10. മത്സരം മുപ്പത്തിയേഴ് മിനിറ്റ് നീണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.