ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ വധിച്ചു

Saturday 4 August 2018 10:28 am IST
ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉമര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്. എ.കെ.47 തോക്കും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കില്ലോറ ഗ്രാമത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു.ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വെടിവയ്പ് നടന്നത്.

ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍  ഉമര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്. എ.കെ.47 തോക്കും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം, വടക്കന്‍ കശ്മീരിലെ സോപോറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വകവരുത്തി. അക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യൂ വരിച്ചു. ഇതോടുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച  9 ഭീകരരെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.