ബിഷപ്പിന്റെ പീഡനം: വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കും

Saturday 4 August 2018 10:38 am IST
ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും.

ന്യൂദല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കും. ഉച്ചയ്ക്ക് ശേഷം വത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥരെ അന്വേഷണം സംഘം കാണും. ദല്‍ഹിയില്‍ വൈക്കം ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.  

അന്വേഷണം സംഘം നാളെ ജലന്ധറിലേക്ക് പുറപ്പെടും. ജലന്ധറിലെ നടപടികള്‍ക്കായി കേരള പോലീസ് പഞ്ചാബ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദികന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്കും പൊലീസ് അന്വേഷിക്കും. കന്യാസ്ത്രീ പരാതി നല്‍കിയ ജൂണ്‍ 28 മുതല്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

നേരത്തെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴിയും നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.