ന്യൂദല്‍ഹി:ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഗീതാ മിത്തലിനെ നിയമിച്ചതോടെ എഴുതിച്ചേര്‍ക്കപ്പെട്ടത് ചരിത്രം. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആണ് ഗീതാ മിത്തല്‍.ഇത് സംബന്ധിച്ച വിഞ്ജാപനം വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കി.
ദല്‍ഹി യൂണിവേഴ്സിയില്‍ നിന്നും നിയമം പഠിച്ച ഗീത മിത്തല്‍ 1981ലാണ് പ്രാക്ടീസ് തുടങ്ങിയത്. 2004 ജൂലൈയില്‍ ദല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജായും ഗീതാ മിത്തല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.നിയമ മേഖലയില്‍ നിന്നും ‘നാരി ശക്തി പുരസ്കാരം’ നേടിയിട്ടുണ്ട്. വനിതകളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന അവാര്‍ഡാണ് ‘നാരി ശക്തി പുരസ്കാര്‍’.
ചീഫ് ജസ്റ്റിസിനൊപ്പം നിയമിക്കപ്പെട്ട രണ്ട് ജസ്റ്റിസ്മാരില്‍ ഒരാളും വനിതയാണ്.അഡ്വക്കറ്റ് സിന്ധു ശര്‍മ്മ, മുന്‍ സെഷന്‍സ് ജസ്റ്റിസ് റാഷിദ് അലി എന്നിവരാണ് നിയമിക്കപ്പെട്ട മറ്റ് ന്യായാധിപന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: