പുഴയില്‍ കുഞ്ഞുമായി ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Saturday 4 August 2018 11:16 am IST
മൂന്നാര്‍ പെരിയവരെ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ വിഷ്ണു (28), ഭാര്യ ശിവരഞ്ജിനി (24), മകന്‍ അരുണ്‍ എന്നിവരാണ് പുഴയില്‍ ചാടിയത്. ശിവരഞ്ജിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

ഇടുക്കി: മൂന്നാര്‍ മുതിരപ്പുഴയില്‍ കുഞ്ഞുമായി ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ ഹെഡ്വാര്‍ക്സ് ഡാമിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിന്റെയും ഇവരെ രക്ഷിക്കാനായി ചാടിയ ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയിട്ടില്ല. 

മൂന്നാര്‍ പെരിയവരെ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ വിഷ്ണു (28), ഭാര്യ ശിവരഞ്ജിനി (24), മകന്‍ അരുണ്‍ എന്നിവരാണ് പുഴയില്‍ ചാടിയത്. ശിവരഞ്ജിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ശിവരഞ്ജിനി കുഞ്ഞുമായി പുഴയില്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്. 

ടൂറിസ്റ്റ് ടാക്സി ഡ്രൈവറാണ് വിഷ്ണു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.