ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിന്റെ വാദം പൊളിയുന്നു

Saturday 4 August 2018 11:37 am IST
കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധര്‍ രൂപതയുടെയും നിലപാട്.

ന്യൂദല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങള്‍ പൊളിയുന്നു. കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യത്തിന് പരാതിയില്ലെന്നും ,ബന്ധു ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പോലീസ് വ്യക്തമാക്കി. 

കന്യാസ്ത്രീയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ബിഷപ്പ് അറിയിച്ചിരുന്നത്. എന്നാല്‍, കന്യാസ്ത്രീയെ മോശമായി കാണിക്കുന്നതിന് വേണ്ടിയാണ് താന്‍ വ്യാജ പരാതി നല്‍കിയതെന്ന് ബന്ധു അറിയിച്ചു.

കന്യാസ്ത്രീയുടെ ബന്ധു പരാതി നല്‍കിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പോലീസ് സ്ഥീകരിച്ചു. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധര്‍ രൂപതയുടെയും നിലപാട്. 

കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.