ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇറ്റലിയിലെ മിലാനില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റിലാണ് യാത്രക്കാരിലൊരാള്‍ അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ വിമാനം മിലാനിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.
ഇന്ത്യന്‍ പൗരനായ ഗുര്‍പ്രീത് സിങ് എന്നയാളാണ് കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇയാളെ ഉടന്‍ ഇറ്റാലിയന്‍ പോലീസിന് കൈമാറി. 250ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മിലാന് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ വിമാനം വിശദമായ പരിശോധനകള്‍ക്കുശേഷം ദല്‍ഹിയ്ക്ക് പറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: