ഇമ്രാന്റെ സത്യപ്രതിജ്ഞ നീട്ടിയേക്കും

Saturday 4 August 2018 4:02 pm IST

ഇസ്ലാമാബാദ്: നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 ലേക്കു മാറ്റാന്‍ സാധ്യത. 11 നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 15 ലേക്കു മാറ്റാനും സാധ്യതയുണ്ട്. 

ചടങ്ങ് 14 ന് നടത്തണമെന്നാണ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മുനീറുള്‍ മുല്‍ക്കിന്റെയും  സംരക്ഷക നിയമമന്ത്രി അലി സഫറിന്റെയും ആവശ്യമെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജ്യോത് സിങ് സിദ്ധു, ബോളിവുഡ് താരം ആമീര്‍ഖാന്‍ തുടങ്ങിയവര്‍ ക്ഷണിതാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ ക്ഷണിച്ചതായുള്ള വാര്‍ത്തകള്‍ അമീര്‍ഖാന്‍ തള്ളി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളെ ക്ഷണിക്കുന്ന കാര്യത്തില്‍ പാക് വിദേശകാര്യ മന്ത്രാലയത്തോട് ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്‌രിക്  ഇ  ഇന്‍സാഫ് വിവരങ്ങള്‍ ആരാഞ്ഞതായും ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.