വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ഷിബുവിന്റെ ഫോണ്‍‌സംഭാഷണം പുറത്ത്

Saturday 4 August 2018 4:24 pm IST
ഷിബുവിന് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്‌പദമെന്നും പോലീസ് പറഞ്ഞു.

തിരുവനന്തപുരം: വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. സുഹൃത്തുമായുള്ള ഷുബുവിന്റെ ഫോണ്‍ സംഭാഷണത്തില്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഉടന്‍ തന്നെ തന്റെ കയ്യില്‍ കോടികള്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്നു. 

ഷിബുവിന് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്‌പദമെന്നും പോലീസ് പറഞ്ഞു. നിധിയുടെ പേരില്‍ ചിലര്‍ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബുവിനെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കള്ളനോട്ട് കേസിലെ പ്രതികൂടിയാണ് ഇയാള്‍. 

കൃഷ്ണന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നാല് വിരലടയാളങ്ങളില്‍ പോലീസിന് സംശയം ഉണ്ട്. വീട്ടുകാരുടേതല്ലാത്ത നാല് വിരലടയാളങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.