ബസ് സ്റ്റോപ്പുകളില്‍ ട്രാഫിക്ക് സിഗ്‌നലുകള്‍ സ്ഥാപിക്കണം

Saturday 4 August 2018 4:25 pm IST

 

ഇരിട്ടി: ഇരിട്ടി മേഖലയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പുകളില്‍ ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിച്ച് അപകടരഹിതമാക്കണമെന്ന് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരിച്ചതോടെ ട്രാഫിക് സിഗ്‌നലുകളുടെ അഭാവവും വാഹനങ്ങളുടെ അമിതവേഗതയും അപകടം ക്ഷണിച്ചു വരുത്തുന്ന അവസ്ഥയിലാണ്. പയഞ്ചേരിമുക്ക്, കീഴൂര്‍ മുതലായ സ്റ്റോപ്പുകളില്‍ സീബ്രാലൈന്‍ അടക്കമുള്ളവ സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വരുന്ന ക്ലേശവും പരിഹരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പാള്‍ കെ.സുരേശന്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു.

ഇരിട്ടി ക്ലസ്റ്ററില്‍ മികച്ച പുരസ്‌ക്കാരം ലഭിച്ച ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ് യൂണിറ്റിനുള്ള ഉപഹാരം സ്‌കൂള്‍മാനേജര്‍ കെ.കുഞ്ഞിമാധവന്‍  പ്രോഗ്രാം ഓഫീസര്‍ ജങ്കേഷ് മാസ്റ്റര്‍ക്ക് കൈമാറി. പ്രധാനാധ്യാപിക എന്‍.പ്രീത, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ബെന്‍സി രാജ്,  ഹൈസ്‌ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി പി.വി.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ പിടിഎ ഭാരവാഹികളായി സന്തോഷ്‌കോയിറ്റി (പ്രസിഡണ്ട്), കെ.നന്ദനന്‍ (വൈസ് പ്രസിഡണ്ട്), ഇ.രത്‌ന (മദര്‍ പിടിഎ പ്രസിഡണ്ട്), ലിസമ്മ വര്‍ഗ്ഗീസ് (മദര്‍ പിടി വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.