പി.നാരായണന്‍ മാസ്റ്റര്‍ അനുസ്മരണം 9ന്

Saturday 4 August 2018 4:29 pm IST

 

കണ്ണൂര്‍: ജില്ലയിലെ പ്രമുഖ ആധ്യാത്മിക പണ്ഡിതനും ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും ഉന്നത നേതാവും ആധ്യാത്മിക പ്രഭാഷണ രംഗത്ത് തന്റേതായ പ്രത്യേക ശൈലിയിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും ആദരവും നേടിയെടുത്ത എളയാവൂര്‍ പി.നാരായണന്‍ മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികം 9ന് വിപുലമായ പരിപാടികളോടെ ആചരിക്കും. എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. പി.കെ.വേലായുധന്‍ അധ്യക്ഷതവഹിച്ചു. എ.ഒ.രാമചന്ദ്രന്‍, കെ.കെ.ശശീന്ദ്രന്‍, ടി.സി.മനോജ്, എം.പി.ഗോപാലന്‍, എം.രാജന്‍, എം.വി.പ്രേമരാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.പി.രാജേന്ദ്രന്‍ (പ്രസിഡണ്ട്), കെ.കെ.ശശീന്ദ്രന്‍ (കണ്‍വീനര്‍), എം.വി.പ്രേമരാജന്‍ (ജോ.കണ്‍വീനര്‍) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.