തലശ്ശേരി: ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് തടവും പിഴയും ശിക്ഷ. തളിപറമ്പ് ഏഴോം കൊട്ടിലയിലെ സെയ്ദ് നഗറില്‍ ഇന്തക്കാച്ചി കടവത്ത് ‘ടി.പി.കെ.ബാദുഷയെ (25)യാണ് 5 കൊല്ലം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചാല്‍ സംഖ്യ ഒന്നാം സാക്ഷി കൂടിയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് ഉത്തരവിലുണ്ട്. പിഴ അടക്കുന്നില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
2013 സപ്തമ്പര്‍ 4ന് രാവിലെയാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. പെണ്‍കുട്ടി വീട്ടിനടുത്തുള്ള കടയില്‍ പോയി തിരിച്ചു വരുന്നതിനിടയില്‍ വഴി തടഞ്ഞ് നിര്‍ത്തി ബലമായി വലിച്ചിഴച്ച് തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ദേഹത്ത് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: