മാള്‍ ഉദ്ഘാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു

Saturday 4 August 2018 4:31 pm IST
നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌. സ്ഥലത്ത് ഗതാഗത തടസവും ഉണ്ടായി. ഇതേത്തുടര്‍ന്ന് മാള്‍ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.

കൊല്ലം: കൊട്ടാരക്കരയില്‍ പുതുതായി തുടങ്ങിയ മാളിന്റെ ഉദ്ഘടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌. സ്ഥലത്ത് ഗതാഗത തടസവും ഉണ്ടായി. ഇതേത്തുടര്‍ന്ന് മാള്‍ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.

ഐ മാളിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനാണ് തിക്കും തിരക്കും ഉണ്ടായത്. ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടരക്കരയില്‍ എത്തിയത്‌. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.