ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചു; മോഹന്‍‌ലാലിനെതിരെ വക്കീല്‍ നോട്ടീസ്

Saturday 4 August 2018 5:00 pm IST
ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

മലപ്പുറം: സ്വകാര്യസ്ഥാപനത്തിന് വേണ്ടി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച നടന്‍ മോഹന്‍‌ലാലിനെതിരെ വക്കീല്‍ നോട്ടീസ്. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. 

പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചെന്ന് അവര്‍ അറിയിച്ചു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

ഖാദി ഉത്പന്നം എന്ന തരത്തില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.