രണ്ടു പഠന വിഭാഗങ്ങള്‍ക്ക് ഇന്ന് തറക്കല്ലിടും

Sunday 5 August 2018 2:34 am IST

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ ഓണ്‍ ടീച്ചേഴ്‌സ് ആന്‍ഡ് ടീച്ചിംഗ് സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്റെയും യോഗ പഠന വിഭാഗത്തിന്റെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മം കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി ഡോ. സത്യപാല്‍ സിങ് ഇന്ന് രാവിലെ പത്ത് മണിക്ക് നിര്‍വഹിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 13 കോടിയാണ് ഇവയ്ക്കു വരുന്ന ചെലവ്. തേജസ്വിനി ഹില്‍ പാലസ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ. ജയപ്രകാശ്, പ്രൊജക്റ്റ് ഹെഡ് ഡോ. അമൃത് ജി. കുമാര്‍, ഡീന്‍ കെ.പി. സുരേഷ്, ഡോ. ടി.കെ. അനീഷ്‌കുമാര്‍, സുബ്രഹ്മണ്യന്‍ പൈലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.