അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള എം.ടിയെ സന്ദര്‍ശിച്ചു

Sunday 5 August 2018 2:34 am IST

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെ  സന്ദര്‍ശിച്ചു. ആഗസ്ത് രണ്ടിന് എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച എം.ടിക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു.

വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി യെന്നും ബിജെപിയെ മുന്നോട്ടുനയിക്കാന്‍ എല്ലാവിധ അനുഗ്രഹവും ആശീര്‍വാദവുമുണ്ടാകണമെന്നും ശ്രീധരന്‍പിള്ള അഭ്യര്‍ഥിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ശ്രീധരന്‍പിള്ള എം.ടിയുടെ വസതിയായ കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയില്‍ എത്തിയത്. പൂച്ചെണ്ട് നല്‍കിയശേഷം ശ്രീധരന്‍പിള്ള എം.ടിയെ പൊന്നാട അണിയിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നവതിയാഘോഷിച്ച സ്വാതന്ത്ര്യ സമരസേനാനി തായാട്ട് ബാലന്‍, കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, കാശ്യപാശ്രമം ആചാര്യന്‍ എം.ആര്‍. രാജേഷ് എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.