തൃശൂര്‍ ജില്ലയില്‍ പൈപ്പ്‌ലൈന്‍ വഴി പാചകവാതകം

Sunday 5 August 2018 2:35 am IST

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ പൈപ്പ്‌ലൈന്‍ വഴിയുള്ള പാചകവാതക വിതരണത്തിന് കരാറായി. ഗെയില്‍പൈപ്പ് ലൈന്‍ വഴി ജില്ലയിലെ ഗ്യാസ് വിതരണത്തിന് ടെണ്ടര്‍ നേടിയത് ഐ.ഒ.സി.അദാനി ഗ്രൂപ്പ്. വീടുകളിലേക്ക് പൈപ്പ് ലൈന്‍ വഴി ഗ്യാസ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. 

വാഹനങ്ങള്‍ക്ക് വാതക ഇന്ധനം നിറയ്ക്കാനുള്ള സി.എന്‍.ജി.പമ്പുകളും ഇവര്‍ സ്ഥാപിക്കും. കൊച്ചി നഗരത്തില്‍ പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ 32 വില്ലേജുകളിലായി 71 കിലോമീറ്ററാണ്  ഗെയിലിന്റെ പൈപ്പ് ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ വാല്‍വ് സ്റ്റേഷനുകളുള്ളത് പുത്തന്‍വേലിക്കര, പൂമംഗലം, കാറളം, അന്നകര, ചൊവ്വന്നൂര്‍ എന്നിവിടങ്ങളിലാണ്. ഈ കേന്ദ്രങ്ങളില്‍ നിന്ന്  പൈപ്പ് ലൈന്‍ വഴിയാണ് അദാനി ഗ്രൂപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രകൃതിവാതകം എത്തിക്കുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.