പിണറായി സര്‍ക്കാരിന് കീഴില്‍ സ്ത്രീത്വത്തിന് പുല്ലുവില: രേണുസുരേഷ്

Sunday 5 August 2018 2:36 am IST

കൊല്ലം: പിണറായി സര്‍ക്കാരിന് കീഴില്‍ സ്ത്രീത്വം തുടര്‍ച്ചയായി അപമാനം നേരിടുകയാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് രേണുസുരേഷ്. സാമൂഹ്യമാധ്യമങ്ങളില്‍ എതിര്‍പാര്‍ട്ടികളില്‍പെടുന്ന സ്ത്രീകളെ സൈബര്‍സഖാക്കള്‍ നിരന്തരം അപമാനിക്കുന്നു. പരാതിപ്പെട്ടിട്ടും  നടപടിയില്ല. മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതി നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അനക്കമില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകളെ കേരളത്തില്‍ അപമാനിക്കുകയാണ്.രേണുസുരേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

തഴവ ഗവ.എല്‍പിഎസിലെ അധ്യാപിക രാജിരാജിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ട നടപടി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമായ പകവീട്ടലിന് തെളിവാണെന്നും അവര്‍ പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐയില്‍ നിന്നും രാജിവച്ചാണ് രാജിരാജ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ മഹിളാമോര്‍ച്ച ജില്ലാ ട്രഷററാണ്. ഒരു പൊതുപ്രവര്‍ത്തകയും ഉത്തരവാദിത്തമുള്ള പൗരയുമെന്ന നിലയിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. രണ്ടാനമ്മയുടെ പീഡനത്തിനിരയായ രണ്ടാം ക്ലാസുകാരിയുടെ ദുരിതം പുറംലോകത്തെത്തിച്ചതാണ് രാജിരാജിനെതിരെ തിരിയാന്‍ ഇടതുപക്ഷത്തെയും എംഎല്‍എയെയും പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.