അഫ്ഗാന്‍ ഭീകരാക്രമണം: മരണം 39 ആയി

Sunday 5 August 2018 2:39 am IST

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥിനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. 80ഓളം പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരാന്‍ ഇടയുണ്ടെന്ന് പോലീസ്- സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഗാര്‍ഡ്‌സിലെ പക്ടിയ പ്രവിശ്യയിലുള്ള ഷിയ വംശജരുടെ ഖ്വാജ ഹസന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി ഒത്തു കൂടിയവരുടെ ഇടയിലേക്ക് ബുര്‍ഖ ധരിച്ചെത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയും ബോംബ് സ്‌ഫോടന നടത്തുകയും ചെയ്തിരുന്നു. സുരക്ഷാ സേന പിന്നീട് ഇവരെ വധിച്ചു. 100 ലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.