മീശ: ഹരീഷിനെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി

Sunday 5 August 2018 2:40 am IST

ന്യൂദല്‍ഹി; പട്ടികജാതി സ്ത്രീകളെ അധിക്ഷേപിച്ച മീശ നോവലിന്റെ രചയിതാവ് ഹരീഷിനെതിരെ പട്ടികജാതി,വര്‍ഗ്ഗ അതിക്രമനിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതിമോര്‍ച്ച ദേശീയ വൈസ്പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി.

അശ്ലീലപരാമര്‍ശം പട്ടികജാതി സ്ത്രീകള്‍ക്ക് പൊതുസമൂഹത്തില്‍ മാനഹാനിയുണ്ടായി. ഇതിലെ  പ്രയോഗം പുലയവിഭാഗത്തിലെ സ്ത്രീകളോടുള്ള അവഹേളനമാണ്. രചയിതാവ് എസ്.ഹരീഷിനും പ്രസിദ്ധീകരിച്ച ഡി.സി.ബുക്ക്‌സിനുമെതിരെ പട്ടികജാതി,വര്‍ഗ്ഗ അതിക്രമനിരോധന നിയമപ്രകാരം കേസ്സെടുക്കണം.  ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.