യാത്രക്കാരന്‍ കോക്പിറ്റില്‍; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Sunday 5 August 2018 2:40 am IST

ന്യൂദല്‍ഹി: കോക്പിറ്റിലേക്ക് യാത്രക്കാരന്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് ദല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഇറ്റലിയിലെ മിലാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ എഐ 138 വിമാനമാണ് ഗുര്‍പ്രീത് സിങ് എന്നയാള്‍ കോക്പിറ്റിലേക്ക് കയറിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. 250 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഇവരുടെ സുരക്ഷ കണക്കിലെടുത്ത് പൈലറ്റ് മിലാന്‍ എയര്‍പോര്‍ട്ടില്‍ തന്നെ തിരിച്ചിറക്കി. ഇയാളെ ലോക്കല്‍ പോലീസിന് കൈമാറിയ ശേഷമാണ് വിമാനം ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. മിലാില്‍ നിന്നും എട്ടു മണിക്കൂറിനുള്ളില്‍ ദല്‍ഹിയില്‍ എത്തേണ്ട വിമാനം രണ്ടര മണിക്കൂര്‍ വൈകിയാണ് എത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.