സുപ്രീം കോടതിയില്‍ 25 ജഡ്ജിമാര്‍

Sunday 5 August 2018 2:43 am IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെഎം ജോസഫ്, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെക്കൂടി സുപ്രീം കോടതിയില്‍ കേന്ദ്രം നിയമിച്ചതോടെ ജഡ്ജിമാരുടെ എണ്ണം 25 ആയി.

ഇവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുള്ള ഉത്തരവില്‍ കഴിഞ്ഞ രാത്രിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടത്. ഇനി സുപ്രീം കോടതിയില്‍ ആറ് ഒഴിവുകള്‍ കൂടിയുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയമാണ് ഇവരെ ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ ദിവസം കേന്ദ്രം ശുപാര്‍ശ അംഗീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.