പാക്കിസ്ഥാനില്‍ ഭീകരര്‍ 12 പെണ്‍പള്ളിക്കൂടങ്ങള്‍ കത്തിച്ചു

Sunday 5 August 2018 2:47 am IST

ഇസ്ലാമാബാദ് : അറിവിനെയും അക്ഷരത്തെയും ഭയക്കുന്ന ഇസ്ലാമിക ഭീകരര്‍ പാക്കിസ്ഥാനില്‍ 12 പെണ്‍പള്ളിക്കൂടങ്ങള്‍ കത്തിച്ചു. ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് ആസൂത്രിതമായ  ഈ ആക്രമണ പരമ്പര അരങ്ങേറിയത്. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 നും മൂന്നുമണിക്കും ഇടയിലാണ് സ്‌കൂളുകള്‍ അഗ്നിക്കിരയാക്കിയതെന്ന് ഡയാമര്‍ ജില്ലാ പോലീസ് കമ്മീഷണറെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അക്രമത്തിന് പിറകില്‍ ആരെന്നത് ഇതേവരെ കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരുണ്ടെങ്കിലും ഏറെപ്പേരും അതിനെ അനുകൂലിക്കുന്നവരാണ്. സംഭവത്തിനു പിറകില്‍  ഒന്നോ അതിലധികമോ ഗ്രൂപ്പുകളുണ്ടാകാന്‍ സാധ്യതയുള്ളതായും കമ്മീഷണര്‍ പറഞ്ഞു. അഗ്നിക്കിരയായ സ്‌കൂളുകളില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്‌കൂളുകളാണ് മറ്റുള്ളവ. ഒാരോ സ്‌കൂളുകളിലും ശരാശരി 200 മുതല്‍ 300 വരെ പെണ്‍കുട്ടികളാണ് പഠിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.