ഉത്തര കൊറിയ ആണവ പരിപാടി തുടരുന്നു: ഉപരോധം ശക്തമാക്കാന്‍ ഒരുങ്ങി യുഎന്‍

Sunday 5 August 2018 2:46 am IST

പ്യോങ്യാങ്: ഉത്തര കൊറിയ ആണവ, മിസൈല്‍ ദൗത്യങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചുകൊണ്ട് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുകയാണ്. കടല്‍മാര്‍ഗം അനധികൃതമായി പെട്രോളിയം, കല്‍ക്കരി കടത്ത് നടത്തുന്നതായും വെള്ളിയാഴ്ച യുഎന്‍ രക്ഷാ സമിതിക്ക് നല്‍കിയ വിഗ്ധ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സിറിയുമായി സഹകരിച്ചുകൊണ്ട് ഉത്തരകൊറിയ യെമന് ആയുധങ്ങള്‍ വില്‍ക്കുകയും ചൈന, ഘാന, ഇന്ത്യ, മെക്‌സിക്കോ, ശ്രീലങ്ക, തായ്‌ലാന്‍ഡ്, തുര്‍ക്കി, ഉറുഗ്വെ എന്നീ രാജ്യങ്ങളിലേക്ക് അനധികൃതമായി പട്ട് കയറ്റി അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ ജൂണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ ആണവ നിരായുദ്ധീകരണം നടപ്പിലാക്കുമെന്ന് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. 

ഉത്തരകൊറിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും വരെ അവര്‍ക്കുമേല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക യുഎന്‍ രക്ഷാ സമിതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.