ന്യൂദല്‍ഹി: പ്രവര്‍ത്തന രഹിതമായ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മൊബൈല്‍ ഫോണുകളില്‍ വന്ന സംഭവത്തില്‍ പിഴവേറ്റെടുത്ത് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അബദ്ധത്തില്‍ കടന്നുകൂടിയ ആധാര്‍ ഹെല്പ്പ്ലൈന് നമ്പര്‍ ആര്‍ക്കും ഡിലീറ്റ് ചെയ്യാവുന്നതാണെന്നും ഗൂഗിള്‍ അറിയിച്ചു.
2014ല്‍ തങ്ങള്‍ സേവ് ചെയ്തുവെച്ച ഹെല്‍പ്പ് ലൈന്‍ നമ്പറാണ് ഫോണ്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട് ലിസ്റ്റില്‍ കാണുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. ഗൂഗിളില്‍ സൂക്ഷിച്ചുവെയ്ക്കുന്ന ഫോണ്‍ നമ്പറുകള്‍ പുതിയ ഫോണുകളിലേക്ക് ഓട്ടോമാറ്റിക്ക് ആയി എത്തുന്നതാണെന്നും ഫോണ്‍ ലിസ്റ്റിലുള്ള ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വ്യക്തികള്‍ക്ക് ഡിലീറ്റ് ചെയ്തു കളയാവുന്നതാണെന്നും ഗൂഗിള്‍ അറിയിച്ചു.
അശ്രദ്ധ മൂലം സംബന്ധിച്ച പിഴവാണിതെന്നും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ വരാതെ നോക്കാമെന്നുമാണ് ഗൂഗിളിന്റെ വിശദീകരണം. 1800 300 1947 എന്ന നമ്പറാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടത്. നിലവിലെ ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1947 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: