ഇടുക്കി: മഴ ആരംഭിച്ചതിന് ശേഷം ആദ്യമായി ഇടുക്കിയിലെ ജലനിരപ്പ് 0.02 അടി കുറഞ്ഞു. ഇന്നലെ ഉച്ചക്ക് ഒരുമണിക്ക് 2396.34 ആയിരുന്ന ജലനിരപ്പ് അഞ്ചുമണിക്ക് 0.02 അടി കൂടിയെങ്കിലും ആറ് മണിയോടെ പഴയ സ്ഥിതിയിലേക്കെത്തി. വെള്ളിയാഴ്ച രാത്രി 10 മണിയോടെ 2396.30 ആയിരുന്ന ജലനിരപ്പ് ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 0.04 അടിയാണ് താഴ്ന്നത്.
സംഭരണിയിലാകെ 92 ശതമാനം വെള്ളമുണ്ട്. 2021.168 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. വെള്ളിയാഴ്ച 0.36 സെ.മീ. മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയപ്പോള്‍ 17.016 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. മൂലമറ്റത്ത് 14.385 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ആഭ്യന്തര ഉത്പാദനം 41.016 ആയിരുന്നു. ആഗസ്റ്റ് ഒന്നിന് രാവിലെ 2395.82 ആയിരുന്ന ജലശേഖരം അരയടിമാത്രമാണ് ഇതുവരെ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: