മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് ജനവിരുദ്ധ നിലപാട്; ശ്രീധരന്‍ പിള്ള

Sunday 5 August 2018 1:40 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാത്തതിനെവിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാട് ജനവിരുദ്ധമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള പറഞ്ഞു. 

കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നിട്ടുകൂടി പിണറായിക്ക് എങ്ങനെ ഇത്ര ക്രൂരനാകാന്‍ സാധിക്കുന്നുവെന്നും ചോദിച്ചു. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. 

ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട്, പ്രതിപക്ഷ നേതാവും ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ എം.പിമാരും മറ്റ് ജനപ്രതിനിധികളും അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.