ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; കരോലിന മാരിന് കിരീടം; സിന്ധുവിന് വെള്ളി

Sunday 5 August 2018 3:14 pm IST

നാന്‍ജിംഗ് : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി. സ്‌പാനിഷ് താരം കരോലിന മാരിന്‍ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷവും സിന്ധു ഫൈനലില്‍ തോറ്റിരിന്നു. നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന മാരിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-19, 21-10. 

കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വെള്ളി നേടുന്നത്. ഇതിനു പുറമെ, 2015, 2017 വര്‍ഷങ്ങളില്‍ വെങ്കലവും നേടിയിട്ടുണ്ട്. നേരത്തെ, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് കരോലിന മരിന്‍ സെമിയിലെത്തിയത്. ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ മാരിന്റെ മൂന്നാം സ്വര്‍ണമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.