ര​ച​ന, ഹ​ണി റോ​സ് എന്നിവര്‍ നടി ആക്രമിച്ച കേ​സി​ല്‍ ക​ക്ഷി ചേരാനുള്ള ഹ​ര്‍​ജി 'അമ്മ' പിന്‍വലിച്ചു

Sunday 5 August 2018 3:39 pm IST

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ​'അമ്മ' പി​ന്‍​വ​ലി​ച്ചു.ന​ടി​മാ​രാ​യ ര​ച​ന നാ​രാ​യ​ണ​ന്‍ കു​ട്ടി, ഹ​ണി റോ​സ് എ​ന്നി​വ​രാ​ണ് കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്ന​ത്.സം​ഘ​ട​ന​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​'അമ്മ' ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്ന​ത്.

'അമ്മ' എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ കേ​സി​ല്‍ ക​ക്ഷി​ചേ​രു​ന്ന​തി​നെ ആ​ക്ര​മി​ക്ക​പ്പ​ട്ട ന​ടി കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തു. താ​ന്‍ ഇ​പ്പോ​ള്‍ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നും കേ​സ് ന​ട​ത്താ​ന്‍ ആ​രു​ടേ​യും സ​ഹാ​യം വേ​ണ്ടെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

കേ​സ് ന​ട​ത്തി​പ്പി​ന് 25 വ​ര്‍​ഷം പ​രി​ച​യ​ സമ്പത്തുള്ള അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് എ​എം​എം​എ അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​രും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും സ്വീ​ക​രി​ച്ച​ത്. സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത് ത​ന്നോ​ട് ആ​ലോ​ചി​ച്ചാ​ണെ​ന്നും ന​ടി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.