കുട്ടനാട് സന്ദർശിക്കാതെ മുഖ്യമന്ത്രി മടങ്ങി; മാധ്യമങ്ങൾക്കും മറുപടി നൽകിയില്ല

Sunday 5 August 2018 4:03 pm IST
യോഗം തുടങ്ങുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ച മാധ്യമങ്ങളെ അവഗണിച്ചു കൊണ്ട് അദ്ദേഹം യോഗസ്ഥലത്തേക്ക് പോവുകയായിരുന്നു.

ആലപ്പുഴ: പ്രളയ ദുരിതാശ്വാസ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങിയ സംഭവത്തില്‍ പ്രതിഷേധമുയരുന്നു. മുഖ്യമന്ത്രി യോഗതീരുമാനങ്ങളെ സംബന്ധിച്ചു മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

യോഗം തുടങ്ങുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ച മാധ്യമങ്ങളെ അവഗണിച്ചു കൊണ്ട് അദ്ദേഹം യോഗസ്ഥലത്തേക്ക് പോവുകയായിരുന്നു. യോഗം നടക്കുന്ന ഹാളില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയും യോഗത്തിനുശേഷം പുറത്ത് വന്ന മുഖ്യമന്ത്രിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരിലൊരാളുടെ മൈക്ക് ശരീരത്തില്‍ തട്ടിയതിനെത്തുടര്‍ന്ന് അരിശംപൂണ്ട മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റി കാറില്‍ക്കയറി പോവുകയും ചെയ്തു.

മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചത് ഔദ്യോഗിക ചടങ്ങായതിനാലാണന്നാണ് വിശദീകരണം.അതേസമയം, മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തലസ്ഥാനത്ത് എത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനായിരുന്നു മടക്കമെന്ന് വിശദീകരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.