കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവച്ച കേസിൽ യുഎസിലെ ഇന്ത്യൻ പൗരന് തടവുശിക്ഷ

Sunday 5 August 2018 4:35 pm IST

ന്യൂയോര്‍ക്ക്: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ച കുറ്റത്തിന് ഇന്ത്യന്‍ പൗരനായ യുവാവിന് അമേരിക്കയില്‍ തടവുശിക്ഷ. അഭിജിത് ദാസ് എന്ന 28 കാരനാണ് യുഎസ് ഫെഡറല്‍ കോടതി നാലു വര്‍ഷവും നാലു മാസവും ജയില്‍ശിക്ഷ വിധിച്ചത്. കൂടാതെ 10 വര്‍ഷം നല്ല നടപ്പിനും വിധിച്ചിട്ടുണ്ട്.

അഭിജിത്തിന്റെ കൈവശമുള്ള കംപ്യൂട്ടറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ആയിരത്തോളം അശ്ലീല ചിത്രങ്ങളും 380 ഓളം വീഡിയോകളുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇവയിലുള്ളതെന്ന്‌ യുഎസ് അറ്റോര്‍ണി സ്‌കോട്ട് ബ്രാഡി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.