പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊന്നു

Sunday 5 August 2018 6:32 pm IST
സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നെത്തിയ ആകാശ് തടഞ്ഞുനിര്‍ത്തി പ്രണയാഭ്യാര്‍ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിയെ കുത്തിയ ശേഷം ആകാശ് ബസ്സിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

താനെ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. താനെ സ്വദേശിയായ പ്രാചി സാദെ (20) എന്ന യുവതിയാണ് ആകാശ് പവാര്‍ (25) എന്നയാളുടെ കുത്തേറ്റ്് മരിച്ചത്. തിരക്കേറിയ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലാണ് സംഭവം. 

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നെത്തിയ ആകാശ് തടഞ്ഞുനിര്‍ത്തി പ്രണയാഭ്യാര്‍ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. പെണ്‍കുട്ടിയെ കുത്തിയ ശേഷം ആകാശ് ബസ്സിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് ഓട്ടോറിക്ഷയില്‍ കയറി പോയ ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രാചി സാെദയെ ശല്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നേരത്തെ പരാതി കൊടുത്തിരുന്നു. പെണ്‍കുട്ടി കുത്തേറ്റ് കിടക്കുന്നതു കണ്ട രണ്ട് വഴിയാത്രികര്‍ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.