കാര്‍ഷികക്കുതിപ്പില്‍; ഇന്ത്യ ലോകത്ത് ഒന്നാമതാകുന്നു: ഡോ. സ്വാമിനാഥന്‍

Sunday 5 August 2018 7:31 pm IST
കര്‍ഷകര്‍ക്കു വേണ്ടി മുന്‍ കേന്ദ്രസര്‍ക്കാര്‍ എട്ടുവര്‍ഷം ഒന്നും ചെയ്തില്ലെന്ന് കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ പരോക്ഷമായി കുറ്റപ്പെടുത്തുന്നു.

 

ന്യൂദല്‍ഹി: ദേശീയ കാര്‍ഷിക കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടുവര്‍ഷം ഒന്നും ചെയ്തില്ലെന്ന് വിശദീകരിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍. മോദി സര്‍ക്കാര്‍ വന്നശേഷം നടപ്പാക്കിയതും പ്രധാനമന്ത്രി വിഭാവനം ചെയ്തതുമായ പദ്ധതികള്‍ ഇന്ത്യയെ ഭക്ഷ്യ സുരക്ഷയില്‍ ലോകത്ത് ഒന്നാമതെത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. കാര്‍ഷിക മേഖലയുടെ ഭാവിയെക്കുറിച്ച് പിഐബിക്കു വേണ്ടിഎഴുതിയ ലേഖനത്തിലാണ് നിലപാടുകള്‍ പറയുന്നത്. 

ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ കാര്‍ഷിക കമ്മീഷന്‍ (എന്‍എഫ്സി) അന്നത്തെ കാര്‍ഷിക വകുപ്പുമന്ത്രി രാജ്നാഥ് സിങ് രൂപീകരിച്ചത്. പിന്നീട് വന്ന ശരത്പവാര്‍ അതിന്റെ അധ്യക്ഷനാകാന്‍ എന്നെ ക്ഷണിച്ചു. കാര്‍ഷിക നേട്ടത്തിനു മാത്രമല്ല, കര്‍ഷക കുടുംബങ്ങളുടെ സാമ്പത്തിക മികവിനുള്ള നിര്‍ദേശങ്ങളും ദേശീയ കര്‍ഷക നയവും എന്‍സിഎസ് തയാറാക്കി. സര്‍ക്കാര്‍ അത് അംഗീകരിച്ചു. പക്ഷേ, 2006 ല്‍ കൊടുത്ത റിപ്പോര്‍ട്ടില്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുംവരെ ഒന്നും നടപ്പാക്കിയില്ല, ഡോ. സ്വാമിനാഥന്‍ പറയുന്നു. 

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നടപ്പാക്കിയ കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ അദ്ദേഹം എണ്ണിപ്പറയുന്നു. 

ലേഖന പരിഭാഷയുടെ പൂര്‍ണരൂപം:

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ കാര്‍ഷിക കമ്മീഷന്‍ (എന്‍എഫ്സി) രൂപീകരിച്ചത് അന്നത്തെ കാര്‍ഷിക വകുപ്പുമന്ത്രി രാജ്നാഥ് സിങ്ങാണ്. കാര്‍ഷിക പ്രശ്നങ്ങളും കര്‍ഷക പ്രശ്നങ്ങളും അറിഞ്ഞ്, കൃഷി കൂടുതല്‍ ആദായകരമാക്കി യുവാക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണിത്. പിന്നീടു മന്ത്രിയായി വന്ന ശരത്പവാര്‍ അതിന്റെ അധ്യക്ഷനാകാന്‍ എന്നെ ക്ഷണിച്ചു. കാര്‍ഷിക നേട്ടത്തിനു മാത്രമല്ല, കര്‍ഷക കുടുംബങ്ങളുടെ സാമ്പത്തിക മികവിനുള്ള നിര്‍ദേശങ്ങളും ദേശീയ കര്‍ഷക നയവും എന്‍സിഎസ് തയാറാക്കി. സര്‍ക്കാര്‍ അത് അംഗീകരിച്ചു. നയം ലക്ഷ്യമിടുന്ന പ്രധാനകാര്യങ്ങള്‍ ഇവയാണ്.

1. കൃഷി സുസാധ്യമാക്കുക, നിശ്ചിത വരുമാനം കൃഷിക്കാരനുറപ്പാക്കുക, കര്‍ഷകന്റെ നേട്ടം കാര്‍ഷിക പുരോഗതിക്ക് മാനദണ്ഡമാക്കുക.

2. മറ്റു മേഖലകള്‍ക്കുള്ള പരിഗണനകള്‍ കാര്‍ഷിക നയപരിപാടികള്‍ക്കും ബാധകമാക്കുക. ഗ്രാമീണ ജീവിതവരുമാനത്തിനു പാകത്തില്‍ ശ്രദ്ധ കൊടുക്കുക.

3. ഭൂപരിഷ്‌കരണ നിയമത്തിലെ മുടങ്ങിയ കാര്യപരിപാടികള്‍ പൂര്‍ത്തിയാക്കുക.

4. കര്‍ഷകര്‍ക്ക് സാമൂഹ്യ സുരക്ഷയും സഹായ സേവനവും വികസിപ്പിക്കുക.

5. പ്രധാന കൃഷി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഭൂമി,ജല, അന്തരീക്ഷ സ്രോതസുകള്‍ സംരക്ഷിക്കുക.

6. രാജ്യത്തിന് പോഷക സന്തുലിതാവസ്ഥ ഉറപ്പാക്കുക.

7. ചെറുകിട കര്‍ഷകര്‍ക്കും, ഉല്‍പ്പാദനത്തിലും ശേഷവും സമ്പത്തും ശക്തിയും നല്‍കുന്ന തരത്തില്‍ യുവജനങ്ങള്‍ക്ക് ബൗദ്ധികവും സാമ്പത്തികവുമായ മാന്യത നല്‍കി അവരെ ഈ മേഖലയില്‍ നിര്‍ത്താനും ആകര്‍ഷിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക.

8. ഓരോരോ കൃഷിപാഠങ്ങളും രീതികളും ശക്തിപ്പെടുത്തി, ഹോംസയന്‍സ് ബിരുദ പഠനം കാര്‍ഷിക വിദ്യാഭ്യാസത്തിനുതകുംവിധം മികച്ചതാക്കുക.

9. ബയോടെക്നോളജി, ഇന്‍ഫര്‍മേഷന്‍-കമ്യൂണിക്കേഷന്‍ ടെക്നോളജി എന്നിവയിലൂടെ കൃഷി, കാര്‍ഷികോല്‍പ്പാദനം, കാര്‍ഷികവൃത്തി എന്നിവയില്‍ ലോകത്തിനാവശ്യമായ പുറം സഹായങ്ങള്‍ നല്‍കാന്‍തക്കവിധം ഇന്ത്യയെ ആഗോള ഔട്സോഴ്സിങ് ഹബ് ആക്കുക.

എന്‍സിഎഫ് 2006-ല്‍ ഈ റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുംവരെ ഒന്നും നടപ്പാക്കിയില്ല. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. 

1. കര്‍ഷക-കൃഷി ക്ഷേമങ്ങള്‍ക്ക് കൃഷിമന്ത്രാലയം പ്രാമുഖ്യം കൊടുത്തു, കാര്‍ഷിക നേട്ടത്തിന് അതാക്കി മാനദണ്ഡം. 

2. കര്‍ഷകര്‍ക്കെല്ലാം മണ്ണുപരിശോധന കാര്‍ഡ് (എസ്എച്ച്സി) നല്‍കി. എസ്എച്ച്സി വിളകളുടെയും വിളകള്‍ മനുഷ്യന്റെയും ആരോഗ്യാടിസ്ഥാനമാക്കി.

3. 'പ്രധാനമന്ത്രി കൃഷി സിഞ്ചായി പദ്ധതി' പ്രകാരം ഏറെച്ചെറിയ ജലസേചന പദ്ധതികള്‍ക്കും ബജറ്റ്- ബജറ്റിതര ധനസഹായം ലഭ്യമാക്കി.

4. 'ദേശീയ ഗോകുല യജ്ഞ' പ്രകാരം നാടന്‍ കന്നുകാലികളുടെ വര്‍ധന ഉറപ്പാക്കി. ആദ്യമായി കാര്‍ഷിക വൈവിധ്യ അന്താരാഷ്ട്ര കോണ്‍ഗ്രസ് നടത്തി.

5. ഓണ്‍ലൈന്‍ വാണിജ്യ ഇടപാടായ ഇലക്ട്രോണിക് ദേശീയ കാര്‍ഷിക മാര്‍ക്കറ്റ് വഴി വിവിധ മാര്‍ക്കറ്റുകളെ ഒന്നിപ്പിച്ചു. ഗ്രാമീണ കാര്‍ഷിക മാര്‍ക്കറ്റുകള്‍ (ജിആര്‍എഎംഎസ്) വഴി നേരിട്ടുള്ള മൊത്ത-ചില്ലറ വില്‍പ്പന സാധ്യത തുറന്നു.

6. കര്‍ഷകര്‍ക്ക് വായ്പാ പദ്ധതികള്‍ക്കായി കാര്‍ഷികോല്‍പ്പദന-കന്നുകാലി വിപണന ചട്ടം 2017, കന്നകാലി കൃഷി സേവന ചട്ടം 2018 എന്നിവ അവതരിപ്പിച്ചു.

7. എന്‍സിഎഫ് ശുപാര്‍ശ പ്രകാരം കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിച്ച് തീരുമാനിച്ചു. കൂടുതല്‍ വിളകള്‍ക്ക് സംഭരണ താങ്ങുവില ഉറപ്പാക്കി.

8. പൊതുവിതരണ സംവിധാനത്തിലും ഉച്ചക്കഞ്ഞി, ഐസിഡിഎസ് പദ്ധതികളിലും പോഷക സമ്പന്ന പയര്‍വര്‍ഗങ്ങളും ചോളവും ഉള്‍പ്പെടുത്തി.

9. ആപ്പിള്‍- കൂണ്‍ കൃഷി, ഇറ്റ ഉല്‍പ്പാദനം, കാര്‍ഷിക വനവല്‍ക്കരണം, വെര്‍മി കമ്പോസ്റ്റ്, കാര്‍ഷിക സംസ്‌കരണം എന്നിവവഴി കൂടുതല്‍ വരുമാനം കര്‍ഷകനുണ്ടാക്കി. അധികം തൊഴിലവസരം ഉണ്ടാക്കി. അടുത്ത അഞ്ചുവര്‍ഷത്തില്‍ കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ സംവിധാനത്തിനു പ്രധാനമന്ത്രി ലക്ഷ്യമിട്ടു. 

10. പണിപുരോഗിക്കുന്ന ജലസേചന പദ്ധതികള്‍, ഡയറികളുടെ ആധുനികവല്‍ക്കരണം, ഉള്‍നാടന്‍-സമുദ്ര മത്സ്യക്കൃഷി ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് കൂടുതല്‍ ധന സഹായം ഉറപ്പാക്കി.

11. മഴക്കാല (ഖാരിഫ്) വിളകളില്‍ പലതിനും 2018 മുതല്‍ ഉല്‍പ്പാദനച്ചെലവിന്റെ 150 %  താങ്ങുവില പ്രഖ്യാപിച്ചതും ചില ധാന്യങ്ങള്‍ക്ക് അത് 200 ശതമാനംവരെ ആയി നിശ്ചയിച്ചതും കര്‍ഷകര്‍ക്ക് ലഭിച്ച വമ്പിച്ച ആനുകൂല്യങ്ങളാണ്. ഇത് എന്‍എഫ്സിയുടെ ശുപാര്‍ശയാണ്.

'ജയ്കിസാന്‍' പദ്ധതി നടപ്പാക്കാനുള്ള ചില പടികള്‍ മാത്രമാണിത്. പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതികള്‍ അതേപടി നടപ്പാക്കിയാല്‍ ഇന്ത്യന്‍ കര്‍ഷകരുടെയും കൃഷിയുടെയും നില എല്ലാറ്റിലും മേലേ എത്തും, ഇന്ത്യ ഭക്ഷ്യ-പോഷക ഭദ്രതയില്‍ ലോകത്ത് ഒന്നാമതെത്തും. 

 ഇപ്പോഴും ചില കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്നു. മുഖ്യ ആവശ്യം കാര്‍ഷിക കടങ്ങള്‍ ഉപേക്ഷിക്കുകയും കുറഞ്ഞ താങ്ങുവിലക്കാര്യത്തില്‍ സ്വാമിനാഥന്‍ ശുപാര്‍ശ നടപ്പാക്കുകയും വേണമെന്നതാണ്. രണ്ടുകാര്യത്തിലും ഇപ്പോള്‍ വേണ്ടത്ര ശ്രദ്ധ സര്‍ക്കാരില്‍നിന്നുണ്ടാകുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, നാലുവര്‍ഷത്തിനിടെ, കര്‍ഷകരുടെ സാമ്പത്തിക ശേഷി ഉയര്‍ത്തുന്നതിലും കാര്‍ഷിക സാങ്കേതിക വളര്‍ച്ചയിലും ഏറെ പുരോഗതി ഉണ്ടായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതികള്‍ നടപ്പാക്കിയാല്‍ കര്‍ഷകക്ഷേമം ഉറപ്പാക്കാം. ഗ്രാമ ഇന്ത്യയുടെ പ്രഥമ വ്യവസായമായി കൃഷിക്ക് പ്രാമുഖ്യം കൊടുത്തതില്‍ പ്രധാനമന്ത്രിയോട് നാം കടപ്പെട്ടിരിക്കുന്നു. കൃഷി വരുമാനമാര്‍ഗമാക്കി ഇന്ത്യയുടെ സമ്പദ്ശേഷിയും അഭിമാനവും കാക്കാന്‍ നാം എന്തിനും തയാറാകണം. മൂന്നുവര്‍ഷത്തേക്ക് 9,000 കോടി രൂപ ചെലവില്‍ പ്രധാനമന്ത്രി തുടക്കംകുറിച്ച ദേശീയ പോഷകാഹാര യജ്ഞം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോഷകഭക്ഷണവും ശുദ്ധജലവും ഉറപ്പാക്കുന്ന വന്‍ പദ്ധതിയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.