12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

Monday 6 August 2018 2:12 am IST
ബാംഗ്ലൂര്‍-കണ്ണൂര്‍ സ്വകാര്യ ബസ്സില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. വിഷാജ്‌മോന്‍, സി.കെ. രഞ്ജിത്ത്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ സനുപ് എം.സി, അനുദാസ് ടി.ടി, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

കാട്ടിക്കുളം: തോല്‍പ്പെട്ടിയില്‍ 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ അതിര്‍ത്തി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് കുത്തുപറമ്പ് ദയരോത്ത് ഇലപറ്റചിറ ഫൈസല്‍ (37)നെ എക്‌സൈസ് പിടികൂടിയത്.

ബാംഗ്ലൂര്‍-കണ്ണൂര്‍ സ്വകാര്യ ബസ്സില്‍  പ്രിവന്റീവ് ഓഫീസര്‍ കെ. വിഷാജ്‌മോന്‍, സി.കെ. രഞ്ജിത്ത്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ സനുപ് എം.സി, അനുദാസ് ടി.ടി, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കൂത്ത്പറമ്പില്‍ എത്തിക്കുകയാണ് പ്രതിയുടെ ജോലി. മറ്റ് ഇടനിലക്കാരേയും കഞ്ചാവ് നല്‍കിയ ആളെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് സിഐ എ.ജെ. ഷാജി പറഞ്ഞു.  

അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താനും കുടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചതായി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് പറഞ്ഞു. ജുലൈ മുതല്‍ ഇന്നലെ വരെ പതിനാല് പേരയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സൈസ് പിടികൂടിയത്. ആറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.