അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ പുന: പ്രവേശന പരീക്ഷകള്‍ ആഗസ്റ്റ് 18,19 തീയതികളില്‍

Monday 6 August 2018 2:28 am IST

അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ (എഐഇഇഎ-യുജി/പിജി 2018; എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ്-പിജിഎസ് 2018) പുനഃപ്രവേശന പരീക്ഷകള്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ ഓഫ്‌ലൈനായി രാജ്യത്തെ 56 നഗരങ്ങളിലായി നടത്തും. 2018 ജൂണ്‍ 22, 23 തീയതികളില്‍ ഐസിഎആര്‍ നടത്തിയ ഇതേ പരീക്ഷകള്‍ ഭരണപരമായ കാരണങ്ങളാല്‍ റദ്ദാക്കിയതിനാലാണ് പുനഃപ്രവേശന പരീക്ഷ നടത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം www.icar.org.in, www.icarexam.net CÂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഗ്രികള്‍ച്ചര്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പുനഃപരീക്ഷ എഐഇഇഎ-പിജി 2018 ആഗസ്റ്റ് 18 ന് രാവിലെ 10 മുതല്‍ 12.30 മണിവരെയും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള എഐസിഇ-ജെആര്‍എഫ്/എസ്ആര്‍എഫ്-പിജിഎസ് 2018 പരീക്ഷ രാവലെ 10 മുതല്‍ ഒരു മണിവരെയും നടക്കും.

അഗ്രികള്‍ച്ചര്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള എഐഇഇഎ-യുജി 2018 ആഗസ്റ്റ് 19 ന് രാവിലെ 10 മുതല്‍ 12.30 മണിവരെ നടത്തുന്നതാണ്.

നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കാണ് ഇതിന് പങ്കെടുക്കാവുന്നത്. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. എന്നാല്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അത് പരിശോധിച്ച് പരീക്ഷാകേന്ദ്രത്തിലും മറ്റും ആവശ്യമെങ്കില്‍ മാറ്റം വരുത്തുന്നതിന് ആഗസ്റ്റ് 5 അര്‍ദ്ധരാത്രി വരെ സമയം നല്‍കിയിരുന്നു.അപേക്ഷിച്ചിട്ടും നേരത്തെ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും ഇപ്പോഴത്തെ ഓഫ്‌ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. പുതുതായി അപേക്ഷ ഫീസൊന്നും  നല്‍കേണ്ടതില്ല.

പരീക്ഷാര്‍ത്ഥികള്‍ നേരത്തെ സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിശോധിച്ച് അനുവദനീയമായ എഡിറ്റിങ് നടത്തി പ്രിന്റൗട്ട് എടുത്ത് വിരലടയാളം, ഒപ്പം, സ്വന്തം കൈപ്പടയിലുള്ള സത്യപ്രസ്താവന (ഡിക്ലറേഷന്‍) സഹിസം സ്പീഡ് പോസ്റ്റില്‍ The controller of  Exams (Agrl.edn coe, ) examination cell,Agricultural education division, Room No. 216, Indian Council of Agricultural Research, Krishi Anusandhan Bhavan-II, Pusa, Newdelhi- 110012 എന്ന വിലാസത്തില്‍ അയയ്ക്കണം.

പുതിയ ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ www.icar.org.in, www.icarexam.net എന്നീ വെബ്‌സൈറ്റുകളില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.പരീക്ഷാര്‍ത്ഥികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ www.icar.org.in ലഭ്യമാണ്. പരീക്ഷാഫലം ആഗസ്റ്റ് 30 ന് പ്രസിദ്ധപ്പെടുത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.