ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍

Monday 6 August 2018 2:33 am IST

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രീമെട്രിക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് www.scholarships.gov.in ല്‍ ഓണ്‍ലൈനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് സെപ്റ്റംബര്‍ 30 വരെയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഒക്‌ടോബര്‍ 31 വരെയും അപേക്ഷകള്‍ സ്വീകരിക്കും. സ്‌കോളര്‍ഷിപ്പുകള്‍ക്ക് 2018 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടായിരിക്കും.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് 9, 10 ക്ലാസുകളില്‍ പഠിക്കുന്ന 40 ശതമാനം ഡിസെബിലിറ്റിയില്‍ കുറയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബ വരുമാന പരിധി രണ്ടര ലക്ഷം രൂപ. സ്‌കോളര്‍ഷിപ്പ് മാസം 500 രൂപ. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മാസം 800 രൂപ. വാര്‍ഷിക ബുക്ക് ഗ്രാന്റായി 1000 രൂപയും വാര്‍ഷിക ഡിസെബിലിറ്റി അലവന്‍സായി 2000 മുതല്‍ 4000 രൂപ വരെയും ലഭിക്കും. ഈ വര്‍ഷം ദേശീയതലത്തില്‍ 20,000 സ്‌കോളര്‍ഷിപ്പുകളാണുള്ളത്.

പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് പതിനൊന്നാം ക്ലാസ് മുതല്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വാര്‍ഷിക കുടുംബ വരുമാനപരിധി രണ്ടര ലക്ഷം രൂപ. 40 ശതമാനത്തില്‍ കുറയാത്ത ഡിസെബിലിറ്റി ഉള്ളവരാകണം. പഠിക്കുന്ന കോഴ്‌സുകളുടെ അടിസ്ഥാനത്തില്‍ മാസം 900 രൂപ മുതല്‍ 1600 രൂപവരെ സ്‌കോളര്‍ഷിപ്പും ട്യൂഷന്‍ ഫീസും ലഭിക്കും. (പരമാവധി വര്‍ഷത്തില്‍ ലഭിക്കാവുന്ന തുക ഒന്നര ലക്ഷം രൂപയാണ്). വാര്‍ഷിക ബുക്ക് അലവന്‍സായി 1500 രൂപയും വാര്‍ഷിക ഡിസെബിലിറ്റി അലവന്‍സായി 2000 മുതല്‍ 4000 രൂപ വരെയും ലഭിക്കുന്നതാണ്. ഈവര്‍ഷം ദേശീയതലത്തില്‍ 17,000 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകും.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ശാക്തീകരണത്തിനായി ടോപ്ക്ലാസ് എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്, നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പുകള്‍, നാഷണല്‍ ഫെലോഷിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.disabilityaffairs.gov.in, www.scholarships.gov.in- എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.