തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണ് പിടിയിലായതെന്നാണ് സൂചന. ഇതോടെ കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ എണ്ണം ആറായി.
വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ ചോദ്യം ചെയ്ത ശേഷം ഇന്ന് വിട്ടയച്ചിരുന്നു.
നെടുങ്കണ്ടം സ്വദേശിയെയാണ് വിട്ടയച്ചത്. അതേസമയം, കൂട്ടക്കൊലയ്ക്കു പിന്നില്‍ സാമ്പത്തികത്തട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .
തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്. കൃഷ്ണനുമായി ഇടപാടു നടത്തിയവരെ ചോദ്യം ചെയ്യുകയാണെന്നും എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: