ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു: കോഹ്‌ലി

Monday 6 August 2018 3:26 am IST

ലണ്ടന്‍: ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിനാണ് തോറ്റത്.

ബാറ്റ്‌സ്മാന്മാര്‍ക്ക് ശോഭിക്കാനായില്ല. മോശം ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താകുകയായിരുന്നു. അതേസമയം ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു. അവര്‍ വിജയവും നേടിയെന്ന് കോഹ്‌ലി പറഞ്ഞു.

മഹത്തായ മത്സരമായിരുന്നു. അതിന്റെ ഭാഗമാകാനായതില്‍ സന്തോഷം. നമുക്ക് തിരിച്ചുവരാന്‍ ഏറെ സമയമുണ്ടായിരുന്നു. പക്ഷെ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ് റണ്‍സ് നേടുന്നത് ദുഷ്‌ക്കരമാക്കി. അടുത്ത മത്സരങ്ങളില്‍ ബാറ്റിങ്ങ് മെച്ചപ്പെടുത്തിയാലേ വിജയിക്കാനാകൂ. രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ വ്യാഴാഴ്ച ആരംഭിക്കും.

മുന്‍നിര ബാറ്റ്‌സ്മാന്മാരെ പഴിച്ച കോഹ്‌ലി വാലറ്റനിരക്കാരെ വാഴ്ത്തി. വാലറ്റനിരക്കാരില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം മുന്‍നിരക്കാരെ ഓര്‍മിപ്പിച്ചു. ഇഷാന്ത് ശര്‍മയും ഉമേഷുമൊക്കെ ആദ്യ ഇന്നിങ്ങ്‌സില്‍ പിടിച്ചുനിന്നു.

നമ്മള്‍ പോസിറ്റീവായി അടുത്ത ടെസ്റ്റിനെ സമീപിക്കണം. നിരന്തരമായി കഠിനാദ്ധ്വാനം നടത്തി ഒറ്റക്കെട്ടായി പൊരുതിയാലേ പരമ്പരയില്‍ വിജയിക്കാനാകൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.