നെയ്മര്‍ തിരിച്ചെത്തി;പിഎസ്ജിക്ക് ജയം

Monday 6 August 2018 3:36 am IST

ഷെന്‍സെന്‍ (ചൈന) : ഏറെക്കാലത്തിനുശേഷം ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ തിരിച്ചെത്തിയ മത്സരത്തില്‍ പാരിസ് സെന്റ് ജര്‍മയിന്‍സിന് വിജയം. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് മൊണാക്കോയെ തോല്‍പ്പിച്ചു. ഫെബ്രുവരിയില്‍ കാലിന് പരിക്കേറ്റ് മടങ്ങിയതിനുശേഷം ഇതാദ്യമായാണ് നെയ്മര്‍ പിഎസ്ജിക്കായി കളിക്കളത്തിലിറങ്ങിയത്. പക്ഷെ ഗോളടിക്കാനായില്ല.

ഏയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളാണ് പിഎസ്ജിക്ക് അനായാസ വിജയം നേടിക്കൊടുത്തത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഫ്രികിക്കിലൂടെ മരിയ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ അധികസമയത്ത് മരിയ പിഎസ്ജിയുടെ നാലാം ഗോളും കുറിച്ചു. ക്രിസ്റ്റഫര്‍ കുന്‍കു, ടിം വീ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

പിഎസ്ജിയുടെ ലോകകപ്പ് ഹീറോയായ  കൈലിയന്‍ എംബാപ്പെയും എഡിസണ്‍ കവാനിയും  കളിച്ചില്ല. ലോകകപ്പിന് ശേഷം ഇവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.