ഇന്തോനേഷ്യയിലെ ഭൂചലനം: മരണം 140 ആയി

Monday 6 August 2018 8:07 am IST
റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ചലനം വലിയ ആഴത്തിലുള്ളതല്ല. അതാണ് വലിയ ദുരന്തമാകാന്‍ കാരണം. ഭൂമിക്കടിയില്‍ പത്തു കിലോമീറ്ററനുള്ളിലാണ് പ്രഭവ കേന്ദ്രം.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോമ്പക്കില്‍ ഞായറാഴ്ച രാത്രിലുണ്ടായ ഭൂചലനത്തില്‍ മരണമടഞ്ഞവര്‍ 140 ആയി. അനവധി പേര്‍ക്ക് പരിക്കുണ്ട്. നിരവധി പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. 

റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ചലനം വലിയ ആഴത്തിലുള്ളതല്ല. അതാണ് വലിയ ദുരന്തമാകാന്‍ കാരണം. ഭൂമിക്കടിയില്‍ പത്തു കിലോമീറ്ററനുള്ളിലാണ് പ്രഭവ കേന്ദ്രം. നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. മരങ്ങള്‍ കടപുഴകി. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകര്‍ന്നു. ആഴ്ചകള്‍ക്കു മുന്‍പ് ലോമ്പക്കില്‍ തന്നെയുണ്ടായ  ഭൂചലനത്തില്‍ 16 പേര്‍ മരിച്ചിരുന്നു. അതിന്റെ ഭീതിയകലും മുന്‍പാണ് അടുത്ത വലിയ ചലനം. ചലനമുണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഇന്നലത്തെ ചലനത്തില്‍ ലോമ്പാക്കിലെ മാറ്റരാം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. രണ്ടാശുപത്രികളില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കേണ്ടിവനണനു. ലോമ്പാക്ക്, ബാലി നഗരങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. ഏറ്റവുമധികം ഭൂചലന സാധ്യതയുള്ള മേഖലയായ റിങ്ങ് ഓഫ് ഫയറിലാണ് ഇന്തോനേഷ്യ. ഭൂചലനങ്ങളും അഗ്നിപര്‍വത വിസ്ഫോടനങ്ങളും ഈ രാജ്യത്തിന് എന്നും ഭീഷണിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.