ഭൂതകാലം മറന്നതാണ് ഹിന്ദു നേരിടുന്ന വെല്ലുവിളി; അശ്വതി ജ്വാല

Monday 6 August 2018 8:21 am IST
മഹിളാ ഐക്യവേദിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അശ്വതി. ഭൂതകാലം മറന്നതാണ് ഹിന്ദു ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ആധ്യാത്മിക വിദ്യാഭ്യാസം കുടിലുകളില്‍ എത്തിച്ച് സനാതന ധര്‍മത്തെ പ്രകാശിപ്പിക്കണമെന്നും അശ്വതി കൂട്ടി ചേര്‍ത്തു.

തൊടുപുഴ: ഹിന്ദു ഉണര്‍ന്നാല്‍ അതിനെ വര്‍ഗീയമായി പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ താല്‍പ്പര്യങ്ങളുള്ളവരാണെന്നും അവര്‍ക്ക് സനാതന ധര്‍മങ്ങളുടെ മൂല്യം അറിയാത്തവരാണെന്നും സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല. 

മഹിളാ ഐക്യവേദിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൊടുപുഴയില്‍  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അശ്വതി. ഭൂതകാലം മറന്നതാണ് ഹിന്ദു ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ആധ്യാത്മിക വിദ്യാഭ്യാസം കുടിലുകളില്‍ എത്തിച്ച് സനാതന ധര്‍മത്തെ പ്രകാശിപ്പിക്കണമെന്നും അശ്വതി കൂട്ടി ചേര്‍ത്തു. 

കപടമതേതരക്കാരാണ് ഹിന്ദു ധര്‍മ്മത്തെ അവഹേളിക്കുന്നത്. കമ്മ്യൂണിസത്തെ മതമായും ചെ ഗുവേരയെ ദൈവമായും കാണുന്ന അന്ധവിശ്വാസികളാണ് സനാതന സംസ്‌കാരത്തെ എതിര്‍ക്കുന്നത്. അജ്ഞത മുതലെടുത്ത് പാവപ്പെട്ടവനെ ചൂഷണം ചെയ്തുള്ള മതപരിവര്‍ത്തനത്തിന് തിരശീലയിടേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. അതിന് ഹിന്ദു ഉണരണം. പ്രത്യേകിച്ച് ഹിന്ദു സ്ത്രീകള്‍ മുന്നോട്ട് വരണം. രാഷ്ട്രം ഉണരേണ്ടത് ഹിന്ദുധര്‍മം പ്രാവര്‍ത്തികമാക്കുന്ന അമ്മമാരില്‍ നിന്നാണെന്നും അശ്വതി ജ്വാല അഭിപ്രായപ്പെട്ടു. 

മഹിള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍ അധ്യക്ഷയായി. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരിയംഗം എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. സൗദാമിനി, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന സെക്രട്ടറിമാരായ ഓമന മുരളി, ശശികല ജയരാജ്, ജയ്ന്തി ജയ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.