അഭിമന്യു വധം: മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയില്‍

Monday 6 August 2018 8:57 am IST
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് മേഖലാ ഭാരവാഹിയുമായ റജീബ് ആണ് അറസ്റ്റിലായത്.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നെട്ടൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് മേഖലാ ഭാരവാഹിയുമായ റജീബ് ആണ് അറസ്റ്റിലായത്.

ജൂലൈ ഒന്നിന് രാത്രിയിലാണ് അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്. അറസ്റ്റിലായവരെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലയാളിയെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.