ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്ത അന സിറ്റിയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം. ഞായറാഴ്ചയാണ് സംഭവം. സൗത്ത് കോസ്റ്റ് പ്ലാസ ഷോപ്പിംഗ് സെന്ററിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയിലേയ്ക്കാണ് വിമാനം തകര്‍ന്ന് വീണത്.
മരിച്ച അഞ്ച് പേരും വിമാനത്തിലെ ജീവനക്കാരാണ്. പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല.
സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന വിമാനം. കോണ്‍കോര്‍ഡ് ഈസ്റ്റ് ബേയില്‍ നിന്നും പറന്നുയര്‍ന്നതായിരുന്നു വിമാനം. അപകടത്തില്‍ എഫ്എഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: