മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

Monday 6 August 2018 10:04 am IST
സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഉച്ചയക്ക് 12 മണി മുതല്‍ ആണ് ഹര്‍ത്താല്‍.

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ് ആണ് മരിച്ചത്. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. 

ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഉച്ചയക്ക് 12 മണി മുതല്‍ ആണ് ഹര്‍ത്താല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.