കൊല്‍ക്കത്തയിലെ സിനിമാ തീയേറ്ററില്‍ തീപിടുത്തം

Monday 6 August 2018 10:44 am IST

കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടുത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ആളപായിമില്ല.  അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു.

തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരനാണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. അപകട സമയത്ത് നൂറിലധികം പേര്‍ തീയേറ്ററിലുണ്ടായിരുന്നെന്ന് കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു. പരിക്കേല്‍ക്കാതെ എല്ലാവരെയും പുറത്തെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.