ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ സിഖ് വംശജന് മര്‍ദ്ദനം. നിങ്ങളെ ഇവിടേയ്ക്ക് ആരും കഷണിച്ചില്ലെന്നും നിങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങി പോകാനും ആവശ്യപ്പെട്ടാണ് ശിഖ് വംശജനെ വെള്ളക്കാരായ രണ്ട് പേര് ചേര്‍ന്ന് മര്‍ദ്ദിച്ചത്. കാലിഫേര്ണിയയിലെ കെയെസില് പ്രചരണം നടത്തുന്നതിനിടെയാണ് 50 വയസുകാരനായ സിഖ് വംശന് മര്‍ദ്ദനമേറ്റതെന്ന് പോലീസ് വ്യക്തമാക്കി.
കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ താഴ്വരയില് സിഖ് വംശജര്‍ക്കെതിരെയുള്ള ആക്രമം വര്‍ധിച്ചു വരുന്നതിനിടെയാണ് പുതിയ ഒരു സംഭവം കൂടി അരേങ്ങേറിയിരിക്കുന്നത്. കാലങ്ങളായി സിഖ് വംശജര്‍ ധാരാളമായി തിങ്ങി പാര്‍ക്കുന്ന മേഖലയാണ് സെന്‍ട്രല്‍ താഴ്വര. ഏതാണ്ട് അഞ്ച് ലക്ഷം പേരാണ് ഇവിടെയുള്ളത്. 1912ല്‍ അമേരിക്കയിലെ സ്റ്റോക്ടോണിലാണ് ആദ്യ സിഖ് ക്ഷേത്രം വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: