പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമം തടയുന്ന ബില്ല് ഇന്ന് ലോക്‌സഭയില്‍

Monday 6 August 2018 11:19 am IST
ബില്‍ പരിഗണിക്കുന്നതിന് മുന്നോടിയായി ഇന്നും നാളെയും ലോക്‌സഭയില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമം തടയാനുള്ള ബില്ല് അതേപടി നിലനിര്‍ത്താനുള്ള ബില്ല് ഇന്ന് ലോക്‌സഭ പരിഗണിക്കും. നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. 

ബില്‍ പരിഗണിക്കുന്നതിന് മുന്നോടിയായി ഇന്നും നാളെയും ലോക്‌സഭയില്‍ ഹാജരാകണം എന്നാവശ്യപ്പെട്ട് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്‌സഭ പാസാക്കിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍, പിന്നോക്ക വിഭാഗ കമ്മീഷന് ഭരണ ഘടനാ പദവി നല്‍കുന്ന ബില്‍ എന്നിവ ഇന്ന് രാജ്യസഭ പരിഗണിച്ചേക്കും. 

രാജ്യസഭ ഉപാധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിലും ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇടയില്‍ ചര്‍ച്ച നടന്നേക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.