ഹരിദ്വാർ: ഗംഗാ സംരക്ഷത്തിനുള്ള സമഗ്ര നിയമ നിർമാണത്തിന് ഗംഗാ ആക്ട് രണ്ടാഴ്ചയ്ക്കകം പാർലമെന്റിൽ അവതരിപ്പിക്കും. എത്രയും വേഗം ചട്ടം ചർച്ച ചെയ്ത് നിയമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പു മന്ത്രി ഉമാ ഭാരതി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗംഗാസംരക്ഷണത്തിന് 45 ദിവസമായി ഉപവാസം അനുഷ്ഠിക്കുന്ന സ്വാമി സാനന്ദിനോട് ഉപവാസ സമരം അവസാനിപ്പിക്കാനും ഉമാ ഭാരതി അഭ്യർത്ഥിച്ചു. സ്വാമിയുമായി മന്ത്രി ഉമാ ഭാരതി ദീർഘനേരം ചർച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: