ഹിന്ദുമതനിന്ദ അനുവദിക്കാനാവില്ല

Monday 6 August 2018 12:14 pm IST

കൊച്ചി: ഹിന്ദുമതവികാരങ്ങളെ വൃണപ്പെടുത്താനുള്ള ചില നൂതന പ്രവണതകളെ എന്‍എസ്എസ് താലൂക് യുണിയന്‍ പ്രസിഡന്റ് വിപിനേന്ദ്ര കുമാര്‍ ശക്തമായി അപലപിച്ചു. ശ്രീ ദുര്‍ഗ ഗാര്‍ഡന്‍സ് എന്ന പേരില്‍ കുറുമശ്ശേരി അരക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആരംഭിച്ച കാര്‍ഷിക നഴ്‌സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കേരളം സൃഷ്ടിക്കാന്‍ നഴ്‌സറി പോലെയുള്ള ചുവടു വെയ്പ്പുകള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ വില്‍പ്പന ചടങ്ങില്‍ സിനിമ, സീരിയല്‍ നടനായ കൃഷ്ണന്‍ പോറ്റിയില്‍ നിന്നും കര്‍ഷക അവാര്‍ഡ് ജേതാവായ പുന്നാലിപറമ്പില്‍ ഗോപാലന്‍ നായരും. അമ്പലം മാനേജര്‍ വേണുഗോപാലും തൈകള്‍ ഏറ്റുവാങ്ങി.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ 'ഹരിത ക്ഷേത്രം' പദ്ധതിയില്‍ ഊന്ന് നിന്നാണ് ചെടികളുടെ നഴ്‌സറി എന്ന ആശയം രൂപപ്പെട്ടതെന്നു പരിപാടിയുടെ അധ്യക്ഷനും, അമ്പലം ട്രസ്റ്റ് ചെയര്‍മാരനുമായ കെ.എസ്.ആര്‍. മേനോന്‍ പറഞ്ഞു. നഴ്‌സറി പാര്‍ട്ട്‌നര്‍മാരായ എം.വി മനോഹരന്‍ സ്വാഗതവും, അനില്‍ എസ് നായര്‍ കൃതജ്ഞതയും പറഞ്ഞു.

ഏറെ നാട്ടുകാര്‍ പങ്കെടുത്ത പരിപാടിയില്‍ എസ്എന്‍ഡിപി ആലുവ യുണിയന്‍ സെുക്രട്ടറി എ.എന്‍ രാമചന്ദ്രന്‍, എന്‍എസ്എസ് ഇലക്ടറല്‍ ബോര്‍ഡ്  മെമ്പര്‍ ജയ ടീച്ചര്‍, ജില്ല പഞ്ചായത്തു മെമ്പര്‍മാരായ  കെ.വി സരള, കെ.വൈ ടോമി,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബി. ചന്ദ്രശേഖര വാരിയര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി സിപി തരിയന്‍, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹി പി.വി. ഉണ്ണി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

നഴ്‌സറിയില്‍ ജാതി, കുള്ളന്‍ തെങ്ങ്, മറ്റു ഫല വൃക്ഷങ്ങള്‍, പൂച്ചെടികള്‍, ജന്മ നക്ഷത്ര വൃക്ഷങ്ങള്‍, കുരുമുളക്, വെറ്റില, അലങ്കാര ചെടികള്‍, തുടങ്ങി അനേകം തൈകള്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.