ആവിഷ്കാര സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോള്‍ മതവികാരം വ്രണപ്പെടരുത് - സര്‍വീസ് മുഖപത്രം

Monday 6 August 2018 12:27 pm IST
ആസ്വാദക സമൂഹമാണ് സാഹിത്യകാരന്മാരുടെ സൃഷ്ടികളെ പ്രസക്തി നല്‍കി നിലനിര്‍ത്തുന്നത്. സാഹിത്യകാരന്മാര്‍ എക്കാലവും തിരുത്തല്‍ ശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: മതവികാരം വ്രണപ്പെടാതെ വേണം ആവിഷ്കാര സ്വാതന്ത്ര്യം വിനിയോഗിക്കാനെന്ന് സര്‍വീസ് മുഖപത്രം. സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗ്ഗാത്മക വൈഭവം പ്രകടിപ്പിക്കുമ്പോള്‍ ചില സാമൂഹിക മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും മുഖ്യപത്രത്തില്‍ പറയുന്നു. 

അടുത്തിടെ മാതൃഭൂമി ആശ്ചപ്പതിപ്പില്‍ വന്ന നോവലില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം വന്ന അന്ത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. ആസ്വാദക സമൂഹമാണ് സാഹിത്യകാരന്മാരുടെ സൃഷ്ടികളെ പ്രസക്തി നല്‍കി നിലനിര്‍ത്തുന്നത്. സാഹിത്യകാരന്മാര്‍ എക്കാലവും തിരുത്തല്‍ ശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതാണെന്നും സര്‍വീസസ് മുഖപത്രം വ്യക്തമാക്കുന്നു. 

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് ഹിന്ദു സ്ത്രീ‍കള്‍ക്കെതിരെ എന്തും പറയാമെന്ന് ധരിക്കരുതെന്നും എന്‍‌എസ്‌എസ് വ്യക്തമാക്കി. 

 

കൂടുതല്‍ വായനയ്ക്ക്

file:///C:/Users/Online1/Desktop/Aug1-18.pdf

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.